നൂ​റി​ന്‍റെ നി​റ​വി​ൽ ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

09:42 PM Mar 29, 2017 | Deepika.com
പാ​ലാ: വി​ക​സ​ന​ഫ​ണ്ട് തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ർ​ഷ​വും നൂ​റു ശ​ത​മാ​ന​വും ചെ​ല​വ​ഴി​ച്ച് ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാ​മ​താ​യി. 2016-17 വ​ർ​ഷം ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ അ​നു​വ​ദി​ച്ച 1,73,31,572 രൂ​പ​യും പ​ട്ടി​ക​ജാ​തി​വി​ഭാ​ഗ​ത്തി​ൽ ല​ഭി​ച്ച 41,74,263 രൂ​പ​യും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ല​ഭി​ച്ച 2,07,303 രൂ​പ​യും പൂ​ർ​ണ​മാ​യും ചെ​ല​വ​ഴി​ച്ചാ​ണ് മാ​തൃ​ക​യാ​യ​ത്. കൂ​ടാ​തെ മെ​യ്ന്‍റ​ന​ൻ​സ് ഗ്രാ​ന്‍റി​ൽ അ​നു​വ​ദി​ച്ച 26,26,495 രൂ​പ​യും ചെ​ല​വ​ഴി​ച്ചു.
വി​വി​ധ​ങ്ങ​ളാ​യ വി​ക​സ​ന, ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. അം​ഗ​പ​രി​മി​ത​ർ​ക്ക് സ്കൂ​ട്ട​ർ വി​ത്ത് സൈ​ഡ് വീ​ൽ എ​ട്ട് എ​ണ്ണ​ത്തി​ന് 5,40,000 രൂ​പ​യും വി​ധ​വ​ക​ൾ​ക്ക് ഭ​വ​ന നി​ർ​മാ​ണം ഒ​ന്പ​തു പേ​ർ​ക്കാ​യി 18,00,000 രൂ​പ​യും ചെ​ല​വ​ഴി​ച്ചു. പി​എം​എ​വൈ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ 26 വീ​ടു​ക​ൾ ഏ​റ്റെ​ടു​ത്ത് ധ​ന​സ​ഹാ​യം ന​ൽ​കി. പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ആ​ത്മ​ധൈ​ര്യ​വും കാ​യി​ക​ശേ​ഷി​യും വ​ർ​ധി​പ്പി​ക്കാ​നു​ത​കു​ന്ന താ​യ്ക്വോ​ണ്ടാ പ​രി​ശീ​ല​നം നാ​ലു സ്കൂ​ളി​ലാ​യി ഇ​രു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ന​ൽ​കി. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വാ​ക്ക​ൾ​ക്ക് വി​ദേ​ശ​ത്ത് തൊ​ഴി​ൽ നേ​ടു​ന്ന​തി​ന് യാ​ത്ര​ക്കൂ​ലി ഉ​ൾ​പ്പ​ടെ 50,000 രൂ​പ വീ​തം ര​ണ്ടു പേ​ർ​ക്ക് ന​ൽ​കി. ജീ​വി​ത​ശൈ​ലി രോ​ഗ​ബാ​ധി​ത​ർ​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്ന് ന​ൽ​കു​ന്ന​തി​ന് ര​ണ്ടു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു. 600 ഓ​ളം പേ​ർ​ക്ക് കാ​ൻ​സ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. സ്കൂ​ളു​ക​ൾ​ക്ക് ക​ക്കൂ​സ് നി​ർ​മാ​ണ​ത്തി​ന് 8.80 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു. സോ​ളാ​ർ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ന് 9.5 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. വി​വി​ധ ചെ​ക്ക് ഡാ​മു​ക​ളു​ടെ​യും കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളു​ടെ​യും നി​ർ​മാ​ണം, മെ​യി​ന്‍റ​ന​ൻ​സ് എ​ന്നി​വ പൂ​ർ​ത്തീ​ക​രി​ച്ചു. സ്ട്രീ​റ്റ് ലൈ​ൻ വ​ലി​ക്കു​ന്ന​തി​നാ​യി 21 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു.
ഐ​എ​സ്ഒ 9001 : 2015 നേ​ടി​യ ഭാ​ര​ത്തി​ലെ ആ​ദ്യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് ളാ​ലം ബ്ലോ​ക്ക്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​നേ​ട്ട​ത്തി​നു പി​ന്നി​ൽ അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, അം​ഗ​ങ്ങ​ൾ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണെ​ന്നു പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ ന​ട​യ​ത്ത് പ​റ​ഞ്ഞു.