ഉരുവച്ചാൽ: കരേറ്റയിൽ ഓട്ടോസ്റ്റാൻഡിനു സമീപം ഇടയ്ക്കിടെ കൃഷിയിടങ്ങളിലും കുടിവെള്ള സ്രോതസുകളിലും കക്കുസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇന്നലെ പുലർച്ചയോടെ വീണ്ടും കക്കൂസ് മാലിന്യം തള്ളിയത്. പുതുതായി നിർമിച്ച അണക്കെട്ടിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടത്. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ മാലിന്യം തള്ളിയിരുന്നു.
കുടിവെള്ള ക്ഷാമം നേരിടുന്ന സന്ദർഭത്തിൽ മാലിന്യം ഒഴുക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തിൽ മട്ടന്നൂർ പോലിസിലും നഗരസഭയിലെ ആരോഗ്യ വകുപ്പിലും പരാതി നൽകിയിട്ടുണ്ട്. കക്കൂസ് മാലിന്യം റോഡരുകിൽ തള്ളിയത് വഴി യാത്രക്കാരേയും പ്രയാസത്തിലാക്കി.
കുടിവെള്ള സ്രോതസിൽ കക്കൂസ് മാലിന്യം
01:45 AM Mar 29, 2017 | Deepika.com