ഊർജ സംരക്ഷണ സെമിനാർ നടത്തി
01:45 AM Mar 29, 2017 | Deepika.com
കണ്ണൂർ: ഇടച്ചേരി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഊർജസംരക്ഷണ സെമിനാർ നടത്തി. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ.എസ്ഇബി പള്ളിക്കുന്ന് അസിസ്റ്റന്റ് എൻജിനിയർ ടി. ശശി ഊർജസംരക്ഷണ ക്ലാസെടുത്തു. എൽഇഡി ബൾബ് വിതരണവും നടത്തി. സബ് എൻജിനിയർ രഞ്ജു, ജോർജ് തയ്യിൽ, ഷൈൻ പി. ജോസ്, കെ.എം. പ്രകാശൻ എന്നിവർ പ്രസംഗിച്ചു. ടി. ശശീന്ദ്രൻ, ഷഹീൻ പോത്തോടി, പി.എൻ. സുനിത, അഡ്വ. അനിൽകുമാർ, പദ്മിനി, ടി.കെ. ദിവാകരൻ, പ്രസീതൻ, രാജു ഈറപ്ലാക്കൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.