ബൈബിൾ കണ്വൻഷൻ ആരംഭിച്ചു
01:45 AM Mar 29, 2017 | Deepika.com
ഇടവേലി: ഇടവേലി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ബൈബിൾ കണ്‍വൻഷനും സംഗീത വിരുന്നും ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപറന്പിൽ ഉദ്ഘാടനം ചെയ്തു. ഫാ.നോബിൾ ഓണംകുളം, ഫാ.എൻ.വൈ. റോയി, ഫാ. കെ.പി. മാർക്കോസ് കളപ്പുരക്കൽ എന്നിവർ പ്രസംഗിച്ചു. ബുധനാഴ്ച വൈകുന്നേരം ഫാ. ഷിജോ താന്നിയാംകട്ടേൽ, ഫാ. സാംസണ് എം. സൈമണ്‍ പുതുപ്പാടി എന്നിവർ സന്ദേശം നൽകും. സമാപന ദിവസമായി വ്യാഴാഴ്ച ഫാ.മാത്യു.ടി.ജോണ്‍, ഫാ. ജോണ്‍.ടി. വർഗ്ഗീസ് കുളക്കട എന്നിവർ സന്ദേശം നൽകും.