കേളകം: തലശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളിൽ നിന്നും 2016-17 വർഷത്തെ ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള ഒന്നാംസ്ഥാനം കേളകം മഞ്ഞളാംപുറം യുപി സ്കൂൾ കരസ്ഥമാക്കി. മദ്യനിരോധന സമിതിയുടെ സംസ്ഥാനതല പ്രസിഡന്റും കെസിബിസി മദ്യവിരുദ്ധ സമിതിയുടെ തലശേരി അതിരൂപത ഡയറക്ടറും എഡിഎസ് യു ഡയറക്ടറുമായ ഫാ. തോമസ് തൈത്തോട്ടമാണ് അവാർഡ് പ്രഖ്യാപിച്ചത്.
കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ കുട്ടികൾ നടത്തിയ ലഹരി ഉപയോക്താക്കളുടെ സർവേ, സെമിനാർ, ലഹരിവിരുദ്ധ കാന്പയിൻ, റാലി, ബോധവത്കരണ നോട്ടീസ് വിതരണം, തുടർപ്രവർത്തനങ്ങൾ തുടങ്ങിയവ അവാർഡിന് അർഹരാക്കി.
മുഖ്യാധ്യാപിക കെ.എം. ഗ്രേസി മികച്ച സംഘാടനത്തിനുള്ള അതിരൂപതാതല അവാർഡും കരസ്ഥമാക്കി.
യൂണിറ്റ് കോ-ഓർഡിനേറ്റർ മേരി പള്ളിപ്പാടൻ, പ്രസിഡന്റ് അപർണ ജോർജ്, സെക്രട്ടറി അലന സ്റ്റാനി, അയന ഗീവർഗീസ്, അബിൻ കെ. ഷാജി, കാർത്തിക്ക് തുടങ്ങിയവർ ഭാരവാഹികളാണ്.
ലഹരിവിരുദ്ധ പ്രവർത്തനം: മഞ്ഞളാംപുറം യുപിക്ക് ഒന്നാം സ്ഥാനം
01:43 AM Mar 29, 2017 | Deepika.com