ചണ്ഡിഗഡ്: ശിരോമണി അകാലിദൾ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ സുര്‍ജിത് സിംഗ് ബര്‍ണാല(91) അന്തരിച്ചു. 1985 മുതല്‍ 1987 വരെയാണ് അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നത്. 1977 ൽ മൊറാർജി ദേശായി സർക്കാരിൽ കേന്ദ്ര കൃഷിമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. തമിഴ്നാട്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഗവർണറായും സേവനം അനുഷ്ഠിച്ചുണ്ട്.
1925ൽ ഹരിയാനയിലെ അതേലിയിലാണ് ബർണാലയുടെ ജനനം. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്താണ് പൊതുപ്രവർത്തനം ആരംഭിക്കുന്നത്. 1952ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സുർജിത് കൗർ ആണ് ഭാര്യ. മക്കൾ: ജസ്ജിത് സിംഗ് , ഗഗൻജിത് സിംഗ് .
സുർജിത് സിംഗ് ബര്‍ണാല അന്തരിച്ചു
01:37 AM Jan 15, 2017 | Deepika.com