വ​ന​ത്തി​ന്‍റെ​യും വൃ​ക്ഷ​ങ്ങ​ളു​ടെ​യും പ്രാ​ധാ​ന്യം പു​തു​ത​ല​മു​റ മ​ന​സിലാ​ക്ക​ണം

01:34 AM Mar 29, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​ന​ത്തി​ന്‍റെ​യും വൃ​ക്ഷ​ങ്ങ​ളു​ടെ​യും പ്രാ​ധാ​ന്യം പു​തു​ത​ല​മു​റ​യി​ലെ കു​ട്ടി​ക​ൾ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
കോ​ട്ട​ണ്‍ ഹി​ൽ എ​ൽ​പി സ്കൂ​ളി​ൽ വ​നം​വ​കു​പ്പ് നി​ർ​മി​ച്ച് ന​ൽ​കി​യ ചു​വ​ർ ചി​ത്ര​ങ്ങ​ൾ അ​ട​ങ്ങി​യ മ​തി​ലി​ന്‍റെ സ​മ​ർ​പ്പ​ണ​വും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ഷ​മാ മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഡോ. ​എ​സ്. സി. ​ജോ​ഷി, ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ കെ.​ജെ. വ​ർ​ഗീ​സ്, എ​സ്എ​സ്എ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡോ.​എ.​പി. കു​ട്ടി​കൃ​ഷ്ണ​ൻ, എ​ഇ​ഒ വി.​ആ​ർ. മേ​ഴ്സി , ചി​ത്ര​കാ​രി സു​വ​ർ​ണ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ർ.​സെ​ലി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചു​വ​ർ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച ചി​ത്ര​കാ​ര​ൻ​മാ​രാ​യ ബി​ജോ​യി ബാ​ല​ച​ന്ദ്ര​ൻ, സു​വ​ർ​ണ, കെ. ​സ​ബി​ത,വി. ​അ​ഖി​ൽ , അ​ഭി​ലാ​ഷ്, അ​ന​ന്ത​കൃ​ഷ്ണ​ൻ, അ​ന​ന്തു​കൃ​ഷ്ണ​ൻ, ജി​ക്കി ക്രി​സ്റ്റ​ഫ​ർ എ​ന്നി​വ​രെ മ​ന്ത്രി ആ​ദ​രി​ച്ചു.​എ​സ്എം​സി ചെ​യ​ർ​മാ​ൻ അ​നോ​ജ് സ്വാ​ഗ​ത​വും ഹെ​ഡ്മി​സ്ട്ര​സ് എം.​സെ​ലി​ൻ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.