പ്ര​ച​ാര​ണ ബോ​ര്‍​ഡു​ക​ൾ എ​ടു​ത്തു​മാ​റ്റി; ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട്ട​പ്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് നടത്തി

01:34 AM Mar 29, 2017 | Deepika.com
വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ൽ പ്ര​ച​ര​ണ ബോ​ര്‍​ഡു​ക​ളും ര​ക്ത​സാ​ക്ഷി​മ​ണ്ഡ​പ​ങ്ങ​ളും എ​ടു​ത്തു മാ​റ്റി​യ​തി​ല്‍ പ്ര​തി​ക്ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വ​ട്ട​പ്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.​വ​ട്ട​പ്പാ​റ പ​ള്ളി​വി​ള മു​ത​ല്‍ ശീ​മ​മു​ള​മു​ക്ക് വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡ് വ​ക്കി​ലെ കൊ​ടി​മ​ര​ങ്ങ​ളും ബോ​ര്‍​ഡു​ക​ളും സ്ഥൂ​പ​ങ്ങ​ളും ക​ഴി​ഞ്ഞ രാ​ത്രി വ​ട്ട​പ്പാ​റ​പോ​ലീ​സ് നീ​ക്കം ചെ​യ്തി​രു​ന്നു.​
ക​ന്യാ​കു​ള​ങ്ങ​ര , വെ​മ്പാ​യം മേ​ഖ​ല​യി​ലും സി​പിഎം, ​ഡി വൈ​എ​ഫ്ഐ​യു​ടെ​പ്ര​ച​ര​ണ ബോ​ര്‍​ഡു​ക​ളും ര​ക്ത​സാ​ക്ഷി​മ​ണ്ഡ​പ​ങ്ങ​ളും , കൊ​ടി​മ​ര​ങ്ങ​ളും നീ​ക്കം​ചെ​യ്തി​ട്ടു​ണ്ട്. രാ​ത്രി​യു​ടെ മ​റ​വി​ല്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യു​ള്ള വ​ട്ട​പ്പാ​റ എ​സ് ഐ​യു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് വൈ​കി​ട്ടോ​ടെ പോ​ലിസ്് സ്റ്റേ​ഷ​നി​ലേ​ക്ക്മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ച​ത്. മാ​ര്‍​ച്ച് ന​ട​ത്തി​യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ട്ട​പ്പാ​റ​ജം​ഗ്ഷ​നി​ല്‍ കൊ​ടി​മ​ര​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ച്ചു. പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് ഡി​വൈ​എ​ഫ്ഐ മു​ന്‍​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.​സിപിഎം തേ​ക്ക​ട​ എ​ല്‍സി ​സെ​ക്ര​ട്ട്ര​റി കെ.​വി. ശ്രാ​കാ​ന്ത്,അ​ജി​ത്ത്, ബി ​ജ​യ​കു​മാ​ര്‍, ​തു​ള​സി,ജെ ​എ​സ്പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ര്‍​സം​സാ​രി​ച്ചു.