വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: കൃഷി, മണ്ണ്, ജല സംരക്ഷണത്തിന് മുന്‍തൂക്കം
01:34 AM Mar 29, 2017 | Deepika.com
വെഞ്ഞാറമൂട് : കൃഷി, മണ്ണ്, ജല സംരക്ഷണത്തിന് പ്രാധാന്യം ന്ൽകി വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.953486250 രൂപ വരവും 950486520 രൂപ ചെലവും മുപ്പത് ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് കെ.ഷീലാകുമാരി അവതരിപ്പിച്ചത്.സ്ഥിരംസമിതി അധ്യക്ഷന്‍ കെ.അനില്‍കുമാര്‍ അധ്യക്ഷനായി.കൃഷിയ്ക്കും മണ്ണ് ജല സംരക്ഷണത്തിനുമായി 26.12 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.ഈ മേഖലയില്‍ പ്രഥമ പരിഗണന വാമനപുരം നദിയുടെ സംരക്ഷണത്തിനാണ്.ദാരിദ്ര്യ നിര്‍മാര്‍ജനം 25.16 കോടി, മൃഗസംരക്ഷണവും ക്ഷീര വികസനവും 2.88 കോടി,ചെറുകിട വ്യവസായം 1.66 കോടി,സാമൂഹ്യനീതി 88.66 ലക്ഷം,വനിതാ വികസനം 25.91 ലക്ഷം,പട്ടികജാതി സംരക്ഷണം 7.09 കോടി ,പട്ടികവര്‍ഗ്ഗ സംരക്ഷണം 1.07 കോടി,ആരോഗ്യ പരിപാടി ആര്‍ദ്രം:2.02 കോടി,കുടിവെള്ളം,ശുചിത്വം 16.24 കോടി വിദ്യാഭ്യാസം യുവജനക്ഷേമം സംസ്കാരം:43.50 ലക്ഷം,പശ്ചാത്തല മേഖല 8.81 കോടി ,പൊതുഭരണം ജനസേവനം കാര്യക്ഷമമാക്കല്‍ 3.08 കോടി,സ്പില്‍ ഓവര്‍ പദ്ധതി 85 ലക്ഷം.