പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി

01:34 AM Mar 29, 2017 | Deepika.com
നെ​ടു​മ​ങ്ങാ​ട് : റേ​ഷ​ൻ നി​ഷേ​ധി​ച്ച​തി​നെ​തി​രെ ശ​ക്തമാ​യ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് എ​ഐ​ടി​യു​സി ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മീ​നാ​ങ്ക​ൽ​കു​മാ​ർ. നെ​ടു​മ​ങ്ങാ​ട് പോ​സ്റ്റ് ഓ​ഫീ​സിലേക്ക് നടത്തിയ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ​കേ​ര​ള​ത്തി​ന്‍റെ റേ​ഷ​ൻ​വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യം രാ​ഷ്ട്രീ​യ പ​ക പോ​ക്ക​ലാ​ണ്. റേ​ഷ​ൻ​വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രെ താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ​യു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന മാ​ർ​ച്ചി​ലും ധ​ർ​ണ​യി​ലും പി.​എ​സ് ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എഐ​ടി​യു​സി നേ​താ​ക്ക​ളാ​യ എം.​എ​സ്.​റ​ഷീ​ദ്, ഡി.​പു​ഷ്ക്ക​ര​ന​ന്ദ​ൻ, പി.​എ​സ്.​നാ​യി​ഡു, എം.​സി.​കെ നാ​യ​ർ, വി.​ബി.​ജ​യ​കു​മാ​ർ, പി.​എ​സ്.​ഷൗ​ക്ക​ത്തു, ഡി.​അ​ര​വി​ന്ദാ​ക്ഷ​ൻ, ജെ.​സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.