പാലോട്: നന്ദിയോട് പച്ച ഗവ. എൽപിഎസിൽ സംസ്ഥാന പരിസ്ഥിതി ബോധവത്കരണ പരിപാടി പാരിസ്ഥിതികം 2017 പദ്ധതിക്ക് തുടക്കമായി .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.എസ്. ഹണികുമാർ അധ്യക്ഷനായി. പഞ്ചായത്ത് അംഗം പി രാജീവൻ, പ്രധമാധ്യാപകൻ ജി. ആർ. ഹരി, പ്രഫ. അബ്ദുൾ അയൂബ്, വിദ്യാർഥി പ്രതിനിധികളായ ദേവാനന്ദ, എം. രാജ്. ആത്മജ എന്നിവർ പ്രസംഗിച്ചു.
ജലസംരക്ഷണത്തെക്കുറിച്ച് എം. അജയകുമാർ ക്ലാസെടുത്തു. എൽഇഡി ബൾബുകളും ചൂടാറാപ്പെട്ടികളും സൗജന്യമായി വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി നൂറ് വീടുകളിൽ മഴക്കുഴി നിർമാണവും കിണർ റീ ചാർജിംഗ് പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
പാരിസ്ഥിതികം 2017ന് തുടക്കമായി
01:34 AM Mar 29, 2017 | Deepika.com