പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് തെ​റ്റി​യാ​ർ പു​ഴ​യെ സം​ര​ക്ഷി​ക്കാൻ ടെ​ക്കി​ക​ളു​ടെ കാ​ന്പ​യി​ൻ

01:34 AM Mar 29, 2017 | Deepika.com
ക​ഴ​ക്കൂ​ട്ടം: ടെ​ക്നോ​പാ​ർ​ക്കി​ലൂ​ടെ ഒ​ഴു​കു​ന്ന തെ​റ്റി​യാ​ർ തോ​ടി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നും പു​ഴ​യെ മ​ലി​ന​മാ​ക്കു​ന്ന​തു ത​ട​യു​ന്ന​തി​നാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം സംഘടിപ്പിക്കുന്നു. ടെ​ക്കി​ക​ളു​ടെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ പ്ര​തി​ധ്വ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​പ്രി​ൽ ഒ​ന്നി​നാണ് പരിപാടി.
ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ ക​ഴ​ക്കൂ​ട്ട​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട ജ​ല​സ്രോ​ത​സായി​രു​ന്ന തെ​റ്റി​യാ​ർ ഇ​പ്പോ​ൾ നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ എ​ത്തികൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ശു​ദ്ധ​ജ​ല​മൊ​ഴു​കി​യി​രുന്ന തെ​റ്റി​യാ​റി​ല് ഇ​പ്പോ​ൾ പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക്ക് ബാ​ഗു​ക​ളും നി​റ​ഞ്ഞ നി​ല​യി​ലാ​ണ്. പു​ഴ മ​ലി​ന​മാ​യി കൊ​തു​ക് പെ​രു​കി​യ​തോ​ടെ ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​ർ​ക്ക് , കൊ​തു​ക് പ​ര​ത്തു​ന്ന​ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട് . 2012 ൽ ​തി​രു​വ​ന്ത​പു​രം കോ​ർ​പ​റേ​ഷ​ന് ന​ട​ത്തി​യ പ​ഠ​ന​പ്ര​കാ​രം തെ​റ്റി​യാ​റി​നെ സം​ര​ക്ഷി​ച്ചാ​ല് ടെ​ക്നോ​പാ​ർ​ക്കി​ന​ടു​ത്ത് മ​ഴ​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്കം ത​ട​യാ​ന് ക​ഴി​യു​മെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. സ്വാ​ഭാ​വി​ക​മാ​യ ഒ​ഴു​ക്കു ന​ഷ്ട​പ്പെ​ട്ട് നി​ശ്ച​ല​മാ​യി ഖ​ര ജൈ​വ മാ​ലി​ന്യ​ങ്ങ​ളാ​ൽ മ​ലി​ന​മാ​യ തെ​റ്റി​യാ​റി​നെ ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ച്ചു നി​ല നി​ർ​ത്തി ടെ​ക്നോ​പാ​ർ​ക്കി​നെ കൂ​ടു​ത​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഈ ​ക്യാം​പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് 9447455065 ,9947006353, 9447699390 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.