ക​ന്യാ​കു​ള​ങ്ങ​ര ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ നവീകരിച്ചു

01:32 AM Mar 29, 2017 | Deepika.com
നെ​ടു​മ​ങ്ങാ​ട്: ഹീ​രാ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ടെ​ക്നോ​ള​ജി​യി​ലെ എ​ൻ​എ​സ്എ​സ് ടെ​ക്നി​ക്ക​ൽ സെ​ൽ ക​ന്യാ​കു​ള​ങ്ങ​ര ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി .
കേ​ര​ള​സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പു​ന​ർ​ജ​നി പദ്ധതിയുടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത് . കാല​പ്പ​ഴ​ക്കം കൊ​ണ്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ അ​ഭാ​വ​ത്താ​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​യോ​ഗ​ യോ​ഗ്യ​മാ​ക്കി .ആ​ശു​പ​ത്രി​യു​ടെ പെ​യി​ന്‍റിം​ഗ് ,പ്ലം​ബിം​ഗ് ,ഇ​ല​ക്ട്രി​ക്ക് ജോ​ലി​ക​ൾ എ​ന്നി​വ​യും വിദ്യാർഥികൾ ചെ​യ്തു​കൊ​ടു​ത്തു . പ​രി​പ​ടി​ മാ​ണി​ക്ക​ൽ ബ്ലോ​ക്ക് ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.