"സ്നേ​ഹ​സം​ഗ​മം 2017' നാ​ളെ കൊ​ച്ചി​യി​ൽ

01:25 AM Mar 29, 2017 | Deepika.com
കൊ​ച്ചി: പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നും സം​ഗീ​ത​ജ്ഞ​നു​മാ​യ ഫാ. ​ജോ​ണ്‍ പി​ച്ചാ​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "സ്നേ​ഹ​സം​ഗ​മം 2017' നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് എ​റ​ണാ​കു​ളം ഗ്രാ​ൻ​ഡ് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
ആ​ഗോ​ള​ഭീ​ക​ര​ത​യും മാ​നു​ഷി​ക​വും സാ​മൂ​ഹ്യ സാം​സ്കാ​രി​വു​മാ​യ മൂ​ല്യ​ച്യു​തി​ക​ളും മ​നു​ഷ്യ​ന്‍റെ സ​മാ​ധാ​ന​ത്തെ മാ​ര​ക​മാ​യി സ്പ​ർ​ശി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.
ഉ​ദ്ഘാ​ട​നം ഗാ​യ​ക​ൻ കെ.​ജെ. യേ​ശു​ദാ​സ് നി​ർ​വ​ഹി​ക്കും. ന​ട​ൻ മ​മ്മൂ​ട്ടി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മൂ​വാ​റ്റു​പു​ഴ രൂ​പ​ത ബി​ഷ​പ് ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ്, ജോ​സ് പ​ന​ച്ചി​പ്പു​റം, കെ.​എ​ൽ. മോ​ഹ​ന​വ​ർ​മ, ന​ട​ൻ സി​ദ്ദി​ഖ്, ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ, സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ്, ബെ​ന്നി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.