കിഴക്കന്പലം: കിഴക്കന്പലം ഗ്രാമപഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റേയും ആഭിമുഖ്യത്തിൽ നടത്തിയ ആട് ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ് നിർവഹിച്ചു.
100 ഓളം വരുന്ന അർഹരായ ആളുകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 18 കിലോ വരുന്ന 2 ആടുകളെ 10,000 രൂപയ്ക്ക് വിതരണം ചെയ്യും. ഇതിൽ 5000 രൂപ പഞ്ചായത്തും നിന്നും 5000 രൂപ ഗുണഭോക്താവും നൽകും. നിർധനരായ കുടുംബങ്ങളുടെ സാന്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനു വേണ്ടിയുമാണ് പദ്ധതിയെന്ന് പ്രസിഡന്റ് കെ.വി. ജേക്കബ് പറഞ്ഞു.
വെറ്റിനറി ഡോക്ടർ വർഗീസ്, പഞ്ചായത്ത് സെക്രട്ടറി എം.പി. ജഗദീഷ്, പഞ്ചായത്തംഗങ്ങളായ മിനി രതീഷ്, ജിൻസി ബിജു, ചിന്നമ്മ പൗലോസ്, എം.വി. ജോർജ്, രാധാമണി ധരണീന്ദ്രൻ, സീന റെജി എന്നിവർ പ്രസംഗിച്ചു.
കിഴക്കന്പലത്ത് ആട് ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
01:25 AM Mar 29, 2017 | Deepika.com