ജനക്ഷേമം ഉറപ്പാക്കാൻ അരൂർ

01:25 AM Mar 29, 2017 | Deepika.com
അ​രൂ​ർ: അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2017-18 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 34 കോ​ടി രൂ​പ വ​ര​വും 32 കോ​ടി ചി​ല​വും ര​ണ്ടു കോ​ടി രൂ​പ മി​ച്ച​വും വ​രു​ന്ന ബ​ജ​റ്റി​ന് ക​മ്മ​റ്റി അം​ഗീ​കാ​രം ന​ൽ​കി. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് മു​ഴു​വ​ൻ ഭ​വ​ന​ര​ഹി​ത​ർ​ക്കും ഭ​വ​ന​വും സ്വ​ന്ത​മാ​യി ഭൂ​മി ഇ​ല്ലാ​ത്ത​വ​ർ​ക്കാ​യി സ്ഥ​ലം വാ​ങ്ങി വീ​ടു​വ​യ്ക്കു​ന്ന​തി​നാ​യി സ​ഹാ​യ​വും ചെ​യ്യും. മൂ​ന്ന് കോ​ടി അ​റു​പ​ത്തി​യാ​റ് ല​ക്ഷം രൂ​പ ഇ​തി​ലേ​ക്കാ​യി വ​ക​യി​രു​ത്തി.
ആ​ർ​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി പി​എ​ച്ച്സി ആ​രോ​ഗ്യ​കേ​ന്ദ്ര​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി അ​ൻ​പ​തു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. സ്കൂ​ളു​ക​ൾ​ക്ക് സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​സം​വി​ധാ​നം, ഖ​ര​മാ​ലി​ന്യ സം​സ്ക്ക​ര​ണം, പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്ക​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. എ​സ്‌​സി,എ​സ്ടി മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ഭ​വ​ന സ​മു​ച്ച​യം പ​ണി​യു​ന്ന​തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​മാ​യി ര​ണ്ട​ര കോ​ടി രൂ​പ വ​ക​യി​രു​ത്തി.
സ്ത്രീ​ക​ളു​ടെ സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്കാ​യി 40 ല​ക്ഷം, ബ​ഡ്സ് സ്ക്കൂ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നും 40 ല​ക്ഷം, പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​ദ്ധ​തി​ക്ക് 15 ല​ക്ഷം എ​ന്നി​വ​യും ബ​ജ​റ്റി​ൽ ഇ​ടം​ക​ണ്ടു.