തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിൽ വൈസ് ചെയർമാൻ ഒ.വി. സലിം അവതരിപ്പിച്ച 2017-18 സാന്പത്തിക വർഷത്തെ ബജറ്റ് കൗണ്‍സിൽ യോഗം അംഗീകരിച്ചു. മുൻനീക്കിയിരിപ്പ് ഉൾപ്പെടെ 81,79,44,998 രൂപ വരവും 76,42,72,640 രൂപ ചെലവും 5,36,72,358 രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
നഗരസഭാ ചെയർപേഴ്സണ്‍ ചന്ദ്രികാദേവിയാണ് ബജറ്റ് പാസാക്കുന്നതായി പ്രഖ്യാപിച്ചത്. വൈസ് ചെയർമാൻ ഒ.വി. സലിം മറുപടി പറഞ്ഞു.
തൃപ്പൂണിത്തുറയിൽ ബജറ്റ് പാസായി
01:25 AM Mar 29, 2017 | Deepika.com