കളമശേരി: ഏലൂർ പാതാളം കവലയിലെ ഇഎസ് ഐ ആശുപത്രിയിയെ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്താനുള്ള വികസന പദ്ധതികൾ പ്രഖ്യാപിച്ചു. ഇന്നലെ പാതാളത്ത് ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനങ്ങൾ. ഇതുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതിരേഖ തയാറാക്കാൻ ആശുപത്രി സൂപ്രണ്ടിനെ സമിതി ചുമതലയേൽപ്പിച്ചു.
കാർഡിയോളജി, നെഫ്രോളജി, ഗൈനിക് വിഭാഗം തുടങ്ങിയവ ഉൾപ്പെടുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉടനാരംഭിക്കും. കാത്ത് ലാബ്, ഡയാലിസിന് കേന്ദ്രം എന്നിവയും ഉണ്ടാകും.വ്യവസായ മേഖലയിലെ നിരവധി ജീവനക്കാരുടെ ആശ്രയമായതിനാൽ പൊള്ളൽ ചികിത്സാ കേന്ദ്രം, ഐസൊലേഷൻ വാർഡുകൾ എന്നിവ തുടങ്ങും. കാൻസർ ചികിത്സാ കേന്ദ്രം ആരംഭിക്കാനുള്ള ശ്രമം നടത്താനും വികസന സമിതി ശുപാർശ ചെയ്തു.
ഇഎസ്ഐ ആശുപത്രി സൂപ്പർ സ്പെഷാലിറ്റിയായി ഉയർത്തുന്നു
01:25 AM Mar 29, 2017 | Deepika.com