കൊച്ചി: കൊച്ചിയിൽ മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ ഷാഡോ പോലീസ് പിടികൂടി. നെട്ടൂർ സ്വദേശികളായ കണ്ണലക്കാട്ട് റോണി (20), കോട്ടവളപ്പിൽ ത്വാരിഖ് (20), കൃഷ്ണകാന്ത് (18) എന്നിവരെയാണ് മയക്കുമരുന്നുകളും ഇവ ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളുമായി എറണാകുളം സൗദ്ദ് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും സെൻട്രൽ പോലീസും ഷാഡോ പോലീസും ചേർന്നു പിടികൂടിയത്.
നഗരത്തിലെ സ്കൂളുകളും കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്നു മാ
ഫി യയിലെ കണ്ണികളാണിവരെന്നു സംശയിക്കുന്നു. ഇവർക്ക് മയക്കുമരുന്നു എത്തിച്ചുകൊടുക്കുന്നവരെക്കുറിച്ചും ഇവരിൽനിന്നും വാങ്ങുന്നവരെക്കുറിച്ചും വിശദമായി പോലീസ് അന്വേഷിച്ചുവരികയാണ്. ഷാഡോ സബ് ഇൻസ്പെക്ടർ ഫൈസലിന്റെ നിരീക്ഷണത്തിലായിരുന്നു പിടിയിലായവർ. സിവിൽ പോലീസ് ഓഫീസർമാരായ ഹരിമോൻ, അഫ്സൽ, സാനു മോൻ, ഷൈമോൻ, യൂസഫ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മയക്കുമരുന്നു കടത്ത്: 3 യുവാക്കൾ അറസ്റ്റിൽ
01:25 AM Mar 29, 2017 | Deepika.com