കടലിൽ എണ്ണപ്പാട: മത്സ്യബന്ധനം നടത്താനാകാതെ തൊഴിലാളികൾ
01:24 AM Mar 29, 2017 | Deepika.com
ഫോർട്ട്കൊച്ചി: കടലിൽ എണ്ണപ്പാട മൂലം മത്സ്യബന്ധനം നടത്താനാവാതെ തൊഴിലാളികൾ മടങ്ങുന്നു. കൊച്ചി തീരത്തുനിന്ന് അഞ്ചു നോട്ടിക്കൽ മൈൽ അകലെ അഞ്ചു കിലോമീറ്ററോളം വിസ്തൃതിയിലാണ് എണ്ണപ്പാട കാണുന്നത്. പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ നിന്നുള്ള എണ്ണയാണ് കടലിൽ പരന്നൊഴുകുന്നത്.