അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ബ​യോ​ഫാ​ർ​മ​സി ആ​രം​ഭി​ച്ചു

01:19 AM Mar 29, 2017 | Deepika.com
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​ൽ സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ ബ​യോ​ഫാ​ർ​മ​സി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മ​ണ്ണും ജ​ല​വും മ​ലി​ന​മാ​ക്കാ​തെ വി​ഷാം​ശ​മി​ല്ലാ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ജൈ​വ ഉ​ത്പാ​ദ​നോ​പാ​ധി​ക​ൾ ക​ർ​ഷ​ക​ർ​ക്ക് കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കു​ക​യാ​ണ് ബ​യോ​ഫാ​ർ​മ​സി​യു​ടെ ല​ക്ഷ്യം.
ജൈ​വ കീ​ട​നി​യ​ന്ത്ര​ണോ​പാ​ധി​ക​ൾ, ജൈ​വവ​ള​ങ്ങ​ൾ, ജൈ​വ ജീ​വാ​ണു വ​ള​ങ്ങ​ൾ, ഫി​റ​മോ​ണ്‍ കെ​ണി​ക​ൾ എ​ന്നി​വ ക​ർ​ഷ​ക​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ ബ​യോ​ഫാ​ർ​മ​സി​യി​ൽ ല​ഭ്യ​മാ​ണ്. അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കി​ട​ങ്ങൂ​രി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റി​ൽ ജൈ​വ​കൃ​ഷി ഉ​ത്പാ​ദ​നോ​പാ​ദി​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. ബ​യോ​ഫാ​ർ​മ​സി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. പോ​ൾ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ടി.​എം. വ​ർ​ഗീ​സ്, സി​ജു ഈ​രാ​ളി, എ​ൽ​.സി. വ​ർ​ഗീ​സ്, കൃ​ഷി അ​സി​. ഡ​യ​റ​ക്ട​ർ ഷീ​ല​പോ​ൾ, ബി​ഡി​ഒ ഏ​ണ​സ്റ്റ് തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഗ്രേ​സി റാ​ഫേ​ൽ. എ.​എ. സ​ന്തോ​ഷ്, വ​ന​ജ സ​ദാ​ന​ന്ത​ൻ, വ​ത്സ സേ​വ്യ​ർ, റെ​ന്നി ജോ​സ്, കെ.​പി. ​അ​യ്യ​പ്പ​ൻ, അ​ൽ​ഫോ​ൻ​സ പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.