വാണിയക്കാട് ബിവറേജസ് ഔട്ട്്‌ലെറ്റ് നിർത്തിവയ്പിച്ചു

01:19 AM Mar 29, 2017 | Deepika.com
പറവൂർ: വാ​ണി​യ​ക്കാ​ട് വെ​യ​ർ​ഹൗ​സി​ംഗ് കോ​ർ​പ​റേ​ഷന്‍റെ ഗോ​ഡൗ​ണി​ല്‍ ആ​രം​ഭി​ച്ച ബ​ിവറേജ​സ് കോ​ർപ​റേ​ഷ​ൻ ഔ​ട്ട്‍​ലെ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തിവയ്പി​ച്ചു. ന​ഗ​ര​സ​ഭ 14-ാം വാ​ർ​ഡി​ലാ​ണു മ​ദ്യ​വി​ൽ​പ​ന​ശാ​ല തു​ട​ങ്ങി​യ​ത്. ലൈ​സ​ൻ​സി​നാ​യി ന​ഗ​ര​സ​ഭ​യി​ൽ അ​നു​മ​തി​ക്ക് അ​പേ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ന​ൽ​കു​ന്ന​തി​നു മു​ന്പേ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഇ​തു നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത​തി​നാ​ൽ സെ​ക്ര​ട്ട​റി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ര​മേ​ഷ് ഡി. ​കു​റു​പ്പ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​എ. വി​ദ്യാ​ന​ന്ദ​ൻ, ജ​ന​കീ​യ​സ​മി​തി ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സ​ജി ന​മ്പ്യ​ത്ത്, സ്വ​പ്ന സു​രേ​ഷ് എ​ന്നി​വ​ർ നേ​രി​ട്ടെ​ത്തി​യാ​ണു ഔ​ട്ട്‌ലെറ്റ് ജീ​വ​ന​ക്കാ​ർ​ക്കു നോ​ട്ടീ​സ് കൈ​മാ​റി​യ​ത്. മ​ദ്യ​വി​ൽ​പ​ന​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ക​​യാ​ണ്. സ്ത്രീ​ക​ള​ട​ക്കം ഒ​ട്ടേ​റെ പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ന്ന​ലെ​യും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.
തെ​ക്കേ​നാ​ലു​വ​ഴി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബ​ിവ്റ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍ ഔ​ട്ട്‌ലെ​റ്റ് ആ​രെ​യു​മ​റി​യി​ക്കാ​തെ തി​ങ്ക​ളാ​ഴ്ച​യാ​ണ് വാ​ണി​യ​ക്കാ​ടു​ള്ള വെ​യ​ർ​ഹൗ​സി​ംഗ് കോ​ർ​പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ശ​നി, ‍ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി വാ​ണി​യ​ക്കാ​ട് ഗോ​ഡൗ​ണി​ലേ​ക്കു മ​ദ്യ​ക്കു​പ്പി​ക​ൾ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.