കൊ​ല്ല​ക്കോ​ട് പ​ള്ളി​യി​ൽ കാ​ൽ​വ​രി മീ​റ്റ്

01:19 AM Mar 29, 2017 | Deepika.com
അ​യ്യം​ന്പു​ഴ: അ​യ്യം​ന്പു​ഴ കൊ​ല്ല​ക്കോ​ട് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി​യി​ൽ മ​ഞ്ഞ​പ്ര ഫൊ​റോ​ന മ​ത​ബോ​ധ​ന കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ൽ​വ​രി മീ​റ്റ് ഏ​പ്രി​ൽ ര​ണ്ടി​ന് രാ​വി​ലെ ഒന്പ​തി​ന് ന​ട​ക്കും. കു​രി​ശി​ന്‍റെ വ​ഴി പ്രാ​ർ​ഥ​ന​ക​ൾ​ക്കു ശേ​ഷം ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യ്ക്കു അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ ഡോ. ജോ​യ്സ് കൈ​ത​ക്കോ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജി​ബി​ൻ കു​രി​ശി​ങ്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.
മ​താ​ധ്യാ​പ​ക​രു​ടെ നോ​ന്പു​കാ​ല പ്രാ​ർ​ഥ​ന​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന മീ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ഞ്ഞ​പ്ര ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ബ് കൂ​ട്ടു​ങ്ക​ൽ നി​ർ​വ​ഹി​ക്കും.
ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ല്ല​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ അ​ന്പൂ​ക്ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​കും. ഫൊ​റോ​ന​യി​ലെ 350 ഓ​ളം മ​താ​ധ്യാ​പ​ക​ർ കാ​ൽ​വ​രി മീ​റ്റി​ൽ പ​ങ്കെ​ടു​ക്കും.