സൈക്കിൾ: തീരുമാനം തിങ്കളാഴ്ച

01:07 AM Jan 14, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യി​ൽ അ​വ​കാ​ശ​ത്ത​ർ​ക്കം മു​റു​കി​യും അ​യ​ഞ്ഞും നി​ൽ​ക്കു​ന്ന​തി​നി​ടെ സൈ​ക്കി​ൾ ചി​ഹ്നം ആ​ർക്കെന്നും പ്രഖ്യാപിക്കാതെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ.

പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു മു​ലാ​യം സിം​ഗ് യാ​ദ​വ് ഒ​രു​പ​ക്ഷ​ത്തും മ​ക​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് മ​റു​പ​ക്ഷ​ത്തും ശ​ക്ത​മാ​യി നി​ല​യു​റ​പ്പി​ച്ച​തോ​ടെ അ​ഞ്ച​ര മ​ണി​ക്കൂ​ർ നീ​ണ്ട വാ​ദ​പ്ര​തി​വാ​ദ​ത്തി​നു ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു. തിങ്കളാഴ്ച തീരുമാനം ഉണ്ടായേക്കും.

ഇരുപ​ക്ഷ​ത്തി​ന്‍റെ​യും വാ​ദ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഇ​ന്ന​ലെ കേ​ട്ടു. അ​വ​കാ​ശ​മു​ന്ന​യി​ച്ച് മു​ലാ​യം സിം​ഗും സ​ഹോ​ദ​ര​ൻ ശി​വ്പാ​ൽ യാ​ദ​വും എ​ത്തി​യ​പ്പോ​ൾ അ​ഖി​ലേ​ഷ് ത​ന്‍റെ അ​മ്മാ​വ​ൻ രാം ​ഗോ​പാ​ൽ യാ​ദ​വി​നെ​യും പാ​ർ​ട്ടി എം​പി ന​രേ​ഷ് യാ​ദ​വി​നെ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ലേ​ക്ക​യ​ച്ച​ത്.
പാ​ർ​ട്ടി​യി​ലെ ഭൂ​രി​പ​ക്ഷം ത​ങ്ങ​ളോ​ടൊ​പ്പ​മാ​ണെ​ന്നാ​ണ് അ​ഖി​ലേ​ഷി​ന്‍റെ പ​ക്ഷം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​ഖി​ലേ​ഷ് ക്യാ​മ്പി​നു വേ​ണ്ടി കോ​ണ്‍ഗ്ര​സ് നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ ക​പി​ൽ സി​ബ​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ മു​ന്നി​ൽ വാ​ദം നടത്തി യത്.