ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന

12:12 AM Mar 29, 2017 | Deepika.com
ക​ൽ​പ്പ​റ്റ: ജില്ലാ പഞ്ചായത്തിന്‍റെ ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് പ്രത്യേക പരിഗണന. മാ​ന​ന്ത​വാ​ടി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യെ ആ​ർ​ദ്രം ദൗ​ത്യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ നാ​ല് വ​ർ​ഷ​ത്തി​ന​കം ഐ​എ​സ്ഒ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ളാ​ണ് ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
മാ​മോ​ഗ്ര​ഫി യൂ​ണി​റ്റി​ന്1.5 കോ​ടി രൂ​പ​യും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം ന​വീ​ക​ര​ണ​ത്തി​ന് 25 ല​ക്ഷം രൂ​പ​യും അ​ത്യാ​ഹി​ത വി​ഭാ​ഗം ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന് 20 ല​ക്ഷം രൂ​പ​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
വാ​ർ​ഡു​ക​ളു​ടെ കം​പ്യൂ​ട്ട​റൈ​സേ​ഷ​ന് 24 ല​ക്ഷം, ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ൽ അ​ധി​ക ഷി​ഫ്റ്റി​ന് 12 ല​ക്ഷം, സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് 18 ല​ക്ഷം, ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന് 15 ല​ക്ഷം എ​ന്നി​ങ്ങ​നെ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
പ​ന​മ​രം സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് കീ​ഴി​ൽ ഡ​യാ​ലി​സി​സ് സ​ബ്സെ​ന്‍റ​റി​ന് 18 ല​ക്ഷം രൂ​പ, അ​രി​വാ​ൾ രോ​ഗി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​രം ന​ൽ​കാ​ൻ 10 ല​ക്ഷം, ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ​യും ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ​യും ന​വീ​ക​ര​ണ​ത്തി​നും മ​രു​ന്നു​ക​ൾ​ക്കും 30 ല​ക്ഷം രൂ​പ വീ​ത​വും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.