കു​ടി​വെ​ള്ളത്തിനും വീട് നിർമാണത്തിനും കൃ​ഷിക്കും മുൻഗണന

12:11 AM Mar 29, 2017 | Deepika.com
ക​ൽ​പ്പ​റ്റ: കു​ടി​വെ​ള്ള​ത്തി​നും ഭ​വ​ന നി​ർ​മാ​ണ​ത്തി​നും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും മു​ൻ​തൂ​ക്കം ന​ൽ​കി ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്.
76.03 കോടി രൂ​പ വ​ര​വും 76.02 രൂപ ചെ​ല​വും 75000 രൂ​പ മി​ച്ച​വു​മു​ള്ള 2017-18 വ​ർ​ഷ​ത്തെ ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക ബ​ഡ്ജ​റ്റ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹ​നീ​ഫ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
പ്ര​സി​ഡ​ന്‍റ് ശ​കു​ന്ത​ള ഷ​ണ്‍​മു​ഖ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​വ​കേ​ര​ള​മി​ഷ​ന്‍റെ ചു​വ​ട് പി​ടി​ച്ചാ​ണ് ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റ്.
23 കോ​ടി ചെല​വി​ൽ പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ 700 വീ​ടു​ക​ൾ, ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ക്രെ​ഡി​റ്റ് കം ​സ​ബ്സി​ഡി പ​ദ്ധ​തി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വി​വി​ധ സ്കീ​മു​ക​ളി​ൽ 45 കി​ലോ​മീ​റ്റ​ർ റോ​ഡ് നി​ർ​മാ​ണം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 25 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​റം സോ​ളാ​ർ വി​ള​ക്കു​ക​ൾ, 75 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നെ​ൽ​കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി, കൃ​ഷി മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ കാ​ർ​ഷി​ക ക​ർ​മ്മ സേ​ന​യു​ണ്ടാ​ക്കി 30 ല​ക്ഷം ചെ​ല​വി​ൽ കാ​ർ​ഷി​ക യ​ന്ത്രോ​പ​ക​ര​ണ വി​ത​ര​ണം, വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പ​ന​പ​ദ്ധ​തി, ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പാ​ൽ അ​ള​വി​ന്‍റെ തോ​തി​ൽ സം​യു​ക്ത പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഇ​ൻ​സെ​ന്‍റീ​വ് തു​ക ന​ൽ​കു​ന്ന ക്ഷീ​ര​പോ​ഷ​ണം പ​ദ്ധ​തി, ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് വേ​ന​ൽ​കാ​ല കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി​യും തീ​റ്റ​പ്പു​ൽ കൃ​ഷി വ്യാ​പ​ന പ​ദ്ധ​തിയും തുടങ്ങിയവയ്ക്ക് തുക വകയിരുത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ല് വീ​തം വ​നി​ത സ്വാ​ശ്ര​യ​സം​ഘ​ങ്ങ​ൾ​ക്ക് 35 ല​ക്ഷം രൂ​പ ചെ​ല​വി​ൽ സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി, വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ വി​പു​ലീ​ക​ര​ണം, ഒ​ന്പ​ത് ഗ്രാ​മ​പ​ഞ്ചാ​ത്തു​ക​ളി​ലും ക്യാ​ന്പു​ക​ൾ ന​ട​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് മെ​ഗാ ഡി​റ്റ​ക്‌ഷ​ൻ ക്യാ​ന്പ്, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മു​ച്ച​ക്ര​വാ​ഹ​ന വി​ത​ര​ണ​വും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​യു​ക്ത പ്രോ​ജ​ക്ടി​ൽ സ്കോ​ള​ർ​ഷി​പ്പും, ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​വും സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി​യും, പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റു​ക​ൾ മു​ഖേ​ന കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വനം പ​ദ്ധ​തി, മൂ​പ്പൈ​നാ​ട്, വെ​ങ്ങ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്ക് പ​ക​ൽ വീ​ടു​ക​ൾ, പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ് ടോ​പ്പു​ക​ൾ, ആം​ഗ​ൻ​വാ​ടി കു​ട്ടി​ക​ളു​ടെ ബ്ലോ​ക്ക്ത​ല ക​ലോ​ത്സ​വം, പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക്ക് ​പ്രാ​ക്ത​ന സ​ഹാ​യി പ​ദ്ധ​തി​യും ഒ​പ്പം വീ​ടി​നോ​ട് ചേ​ർ​ന്ന് പ​ഠ​ന​മു​റി​യും, മ​ൾ​ട്ടി നാ​ഷ​ണ​ൽ ക​ന്പ​നി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ബ്ലോ​ക്ക് ത​ല​ത്തി​ൽ ജോ​ബ് ഫെ​സ്റ്റ്, സ​മ​ഗ്ര കാ​യി​ക വി​ക​സ​ന​ത്തി​ന് വി​ഷ​ൻ 30 സ്പോ​ർ​ട്സ് തു​ട​ങ്ങി​യ​വ​യാ​ണ് ബ​ജ​റ്റി​ലെ പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്മാ​രാ​യ പി.​ടി. നാ​സ​ർ, ഷ​ഹ​ർ​ബാ​ൻ സൈ​ത​ല​വി, എ​ൻ.​സി. പ്ര​സാ​ദ്, ടി. ​ഉ​ഷാ​കു​മാ​രി, റീ​ന സു​നി​ൽ, സ​ഹ​ദ് മേ​പ്പാ​ടി, ലീ​ലാ​മ്മ ജോ​സ​ഫ്, ന​ജീ​ബ് മു​ട്ടി​ൽ, സ​ജേ​ഷ് പ​ടി​ഞ്ഞാ​റ​ത്ത​റ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍​മാ​രാ​യ ഉ​ഷാ​ത​ന്പി, ജി​ൻ​സി സ​ണ്ണി, ചെ​യ​ർ​മാ​ൻ എ. ​സെ​യ്ത്, അം​ഗ​ങ്ങ​ളാ​യ ജ​ഷീ​ർ പ​ള്ളി​വ​യ​ൽ, ഈ​ന്ത​ൻ​ആ​ലി, എം.​ഒ. ദേ​വ​സ്യ, പി. ​ബാ​ല​ൻ, അ​യ്യ​പ്പ​ൻ, റോ​ഷ്ന യൂ​സ​ഫ്, വി​ജ​യ​കു​മാ​രി, കൊ​ച്ചു​റാ​ണി, ബി​ന്ദു പ്ര​താ​പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.