വേ​ദ​ന മ​റ​ന്ന് അ​വ​ർ ഒ​ത്തു​ചേ​ർ​ന്നു; വേ​റി​ട്ട അ​നു​ഭ​വമായി കാ​രു​ണ്യ കൂ​ട്ടാ​യ്മ

12:11 AM Mar 29, 2017 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യു​ടെ​യും പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കി​ട​പ്പു രോ​ഗി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും കാ​രു​ണ്യ കൂ​ട്ടാ​യ്മ ന​ട​ത്തി.
കാ​ൻ​സ​ർ, വൃ​ക്ക​രോ​ഗം ത​ള​ർ​വാ​ത​രോ​ഗം, അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രു​ടെ കൂ​ടി​ച്ചേ​ര​ൽ പു​തു​മ​യു​ള്ള അ​നു​ഭ​വ​മാ​യി.
നൂ​റു​ക​ണ​ക്കി​ന് കി​ട​പ്പ് രോ​ഗി​ക​ൾ പ​ങ്കെ​ടു​ത്തു. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. കൂ​ട്ടാ​യ്്മ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ്, അ​സം​പ്ഷ​ൻ ന​ഴ്സിം​ഗ് സ്കൂ​ൾ, വി​നാ​യ​ക കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ്, ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി, ആ​രോ​ഗ്യ വ​കു​പ്പ് പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ എ​ന്നി​വ​ർ വോ​ള​ണ്ടി​യ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു.
ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ടി.​എ​ൽ. സാ​ബു, ബാ​ബു അ​ബ്ദു​റ​ഹ്മാ​ൻ, എ​ൽ​സി പൗ​ലോ​സ്, പി.​കെ. സു​മ​തി, ഷെ​ബീ​ർ അ​ഹ​മ്മ​ദ്, എ​ൻ.​എം. വി​ജ​യ​ൻ, ജ​യ​പ്ര​കാ​ശ് തേ​ലം​ന്പ​റ്റ, ഡോ. ​ഇ.​പി. മോ​ഹ​ന​ൻ, ഡോ. ​സി​ന്ധു, ജെ​സി ജോ​യി, സി​സ്റ്റ​ർ എ​ൽ​സി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.