ബാലവേദി ഉദ്ഘാടനം ചെയ്തു

12:00 AM Mar 29, 2017 | Deepika.com
പാലക്കാട്: പബ്ലിക് ലൈബ്രറി, യുപി വിദ്യാർഥികളിൽ വായനാശീലവും സാഹിത്യാഭിരുചിയും വളർത്തുന്നതിനു ബാലവേദി രൂപീകരണവും സൗജന്യ അംഗത്വ വിതരണവും മുനിസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു.വായനാമത്സരത്തിന് വിദ്യാർഥികളെ ഒരുക്കുക, ആസ്വാദനക്കുറിപ്പ് തയാറാക്കുക, പുസ്തക ചർച്ചകൾ, പാഠ്യേതര വിഷയങ്ങളിലുള്ള പഠനങ്ങൾ തുടങ്ങിയവയിൽ വിദ്യാർഥികളെ പ്രാപ്തരാക്കൽ എന്നിവയിൽ തുടർപരിപാടികൾ സംഘടിപ്പിക്കും.എം.ദീപ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായി എസ്.അനാമിക–പ്രസിഡന്റ്, ശ്രേയസ്– വൈസ് പ്രസിഡന്റ്, ഗൗതംരാജ്– സെക്രട്ടറി, മുഹമ്മദ് ആഷിക്– ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞടുത്തു. തുടർന്നു വിദ്യാർഥികളുടെ വിവിധ കലാപരിപാടികളുമുണ്ടായി. സായാഹ്ന ധർണ്ണ നടത്തി.