സിഗ്നൽ ബോർഡുകൾ സ്ഥാപിക്കണം
12:00 AM Mar 29, 2017 | Deepika.com
കൊടുവായൂർ: കൊടുവായൂരിൽ മൂന്നു റോഡുകൾ ചേരുന്ന ജംഗ്്ഷനിൽ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. രാത്രികാലത്ത് അന്യസംസ്ഥാന, ജില്ലകളിൽനിന്നു വരുന്നവർ വാഹനങ്ങളിൽ സിഗ്്നൽ ബോർഡുകൾ ഇല്ലാത്തതുമൂലം വഴിയറിയാതെ വലയുകയാണ്.അടുത്തടുത്തായി ജംഗ്്ഷനുകൾ ഉള്ളതിനാൽ എന്തുചെയ്യണമെന്നറിയാതെ ഡ്രൈവർമാരും ബുദ്ധിമുട്ടുകയാണ് .