ബൈപാസ് റോഡ് പുനർനിർമിക്കണം

12:00 AM Mar 29, 2017 | Deepika.com
കൊടുവായൂർ: കരുവന്നൂർത്തറ–മേലേപ്പള്ളി വഴി കോട്ടപ്പടി റോഡിൽ ചെന്നെത്തുന്ന ബൈപാസ് റോഡ് എത്രയുംവേഗം പുനർനിർമിക്കണമെന്ന ആവശ്യം ശക്‌തമായി. നാളുകളായി റോഡ് തകർന്ന് കുണ്ടുംകുഴിയുമായതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതത്തിലാണ്.വാഹനങ്ങൾ കുഴിയിൽ ചാടുമ്പോൾ യാത്രക്കാർക്ക് പരിക്കേല്ക്കുന്നതിനു പുറമേ റോഡിന്റെ ഇരുഭാഗത്തുമുള്ള മുൾപടർപ്പുകളും ഭീഷണിയാണ്.

വീതികുറഞ്ഞ റോഡിന്റെ ഇരുവശവും നിലവിൽ തോടുപോലെയാണ്. എതിരേ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുത്താൽ അപകടത്തിൽ അകപ്പെടുന്ന കാര്യം ഉറപ്പാണ്. അധികൃതർക്ക് പരാതികൾ നല്കിയെങ്കിലും നാളിതുവരെ നടപടിയുണ്ടായില്ല.