നാടകദിനം

12:00 AM Mar 29, 2017 | Deepika.com
കുമരംപുത്തൂർ: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്്റ്റ) മണ്ണാർക്കാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ര്‌ട നാടകദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് ചുടല തീർക്കുന്നവർ എന്ന ഏകപാത്ര നാടകാവിഷ്കാരവും നടന്നു.

സാഹിത്യകാരൻ കെപിഎസ് പയ്യനെടം കുമരംപുത്തൂർ ടൗണിൽ പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി നീലാംബരൻ അധ്യക്ഷത വഹിച്ചു. കെ.അബ്ദുൾ റഷീദ്, സിദ്ധിഖ് മച്ചിങ്ങൽ, മജീദ് കൊണ്ടോട്ടി, വിനോദ്കുമാർ, അജയൻ എന്നിവർ പ്രസംഗിച്ചു.