അന്പലപ്പുഴ: കരുമാടി കുട്ടൻ സ്മൃതി മണ്ഡപത്തിന് നേരെ സാമൂഹ്യ വിരുദ്ധ ആക്രമണം. മണ്ഡപത്തിന്റെ ഗ്രിൽ തകർത്ത സാമൂഹ്യ വിരുദ്ധർ മലമൂത്ര വിസർജനം നടത്തി. ഇന്നലെ രാവിലെ സെക്യൂരിറ്റി ജീവനക്കാരൻ എത്തിയപ്പോഴാണ് മണ്ഡപത്തിനുള്ളിൽ മലമൂത്ര വിസർജനം കണ്ടത്. മണ്ഡപത്തി് ന്റെ വടക്ക് ഭാഗത്തെ ഗ്രിൽ തകർത്ത നിലയിലായിരുന്നു.മുൻഭാഗത്തെ ഗേറ്റിെൻറ താഴും തകർത്തിരുന്നു. ഇവിടെ പകൽ സമയത്ത് മാത്രമാണ് സെക്യൂരിറ്റി സംവിധാനമുള്ളത്.
ഈ പരിസരമാകെ രാപ്പകൽ ഭേദമന്യേ മദ്യപാനികളുടെ താവളമാണ്. പരാതി നൽകിയതിനെ തുടർന്ന് അന്പലപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
കരുമാടി കുട്ടൻ സ്മൃതി മണ്ഡപത്തിന് നേരെ സാമൂഹ്യ വിരുദ്ധ ആക്രമണം
11:23 PM Mar 28, 2017 | Deepika.com