ആ​ഡം​ബ​ര കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്ത്: മൂ​ന്നു​പേ​ർ പി​ടി​യി​ൽ

11:21 PM Mar 28, 2017 | Deepika.com
ആ​ല​പ്പു​ഴ: ആ​ഡം​ബ​ര​ക്കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യ മൂ​ന്നു പേ​രെ ആ​ല​പ്പു​ഴ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്മെ​ന്‍റ് ആ​ന്‍റ് അ​ന്‍റി ന​ർ​കോ​ട്ടി​ക്ക് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് അ​റ​സ്റ്റു ചെ​യ്തു. എ​റ​ണാ​കു​ളം വ​ട​ക്ക​ൻ പ​റ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ തോ​പ്പി​ൽ വീ​ട്ടി​ൽ സ​ജി​ത്ത് (21) തൈ​പ​റ​ന്പ് വീ​ട്ടി​ൽ​അ​ഖി​ൽ (23), മ​ക​ൻ മ​നി​ൽ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഖി​ൽ നേ​ര​ത്തെ​യും ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​യാ​യി​ട്ട​ണ്ട്്. ഇ​വ​രി​ൽ നി​ന്നും ഒ​രു​കി​ലോ അ​ൻ​പ​തു ഗ്രാം ​ക​ഞ്ചാ​വും തി​രു​വ​ന​ന്ത​പു​രം ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഒ​രു വോ​ക്സ് വാ​ഗ​ണ്‍ വെ​ന്‍റൊ കാ​റും പി​ടി​ച്ചെ​ടു​ത്തു. തു​റ​വൂ​ർ പൂ​ച്ചാ​ക്ക​ൽ റോ​ഡി​ൽ തൈ​ക്കാ​ട്ടു​ശ്ശേ​രി പാ​ല​ത്തി​നു സ​മീ​പ​ത്തു വ​ച്ച് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​ആ​ർ. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​വ​ശ്യ​ക്കാ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​ത് അ​നു​സ​രി​ച്ച്
കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തി ക​ഞ്ചാ​വ് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന സം​ഘ​ത്തി​ൽ പെ​ട്ട​വ​രാ​ണി​വ​രെ​ന്നും, ഇ​പ്ര​കാ​രം ആ​ല​പ്പു​ഴ​യി​ൽ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ സം​ഘം എ​ക്സൈ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള വാ​ഹ​നം ഒ​രു സു​ഹൃ​ത്ത് മു​ഖേ​ന വാ​ട​ക​യ്ക്ക് എ​ടു​ത്ത​താ​ണെ​ന്നും ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് ല​ഭി​ക്കു​ന്ന​ത് അ​ന്ത​ർ സം​സ്ഥാ​ന ലോ​റി​ ഡ്രൈ​വ​ർമാ​ർ മു​ഖാ​ന്തി​ര​മാ​ണെ​ന്നും പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ള്ള​താ​യും സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. റെ​യ്ഡി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ കൂ​ടാ​തെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കി​ഷോ​ർ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റ·ാ​രാ​യ, എം. ​റെ​നി, ഓം​കാ​ർ​നാ​ഥ്, എം. ​കെ. സ​ജി, അ​നി​ൽ ലാ​ൽ, വി.​അ​രു​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.