വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ല: സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം

11:21 PM Mar 28, 2017 | Deepika.com
തു​റ​വൂ​ർ: വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യാ​ത്ത​തി​നെ തു​ട​ർ​ന്നു പ​ള്ളി​ത്തോ​ട് ചാ​വ​ടി റോ​ഡി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. സ​ന്ധ്യ​യാ​യാ​ൽ ഈ ​റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​വാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഈ ​റോ​ഡി​ലു​ള്ള വ​ഴി വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ല. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ടു നി​ര​വ​ധി ത​വ​ണ പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി​യാ​യി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കു​രി​രു​ട്ടാ​യ​തി​നാ​ൽ മ​ദ്യ​പാ​നി​ക​ളു​ടെ​യും സാ​മു​ഹ്യ വി​രു​ദ്ധ​രു​ടെ​യും സ്ഥി​രം താ​വ​ള​മാ​യി​രി​ക്കു​ക​യാ​ണ് ഇ​വി​ടം.
രാ​ത്രി കാ​ല​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ൻ​തോ​തി​ൽ അ​റ​വു​ശാ​ല​ക​ളി​ലെ​യു​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തി​നാ​ൽ ദു​ർ​ഗ​ന്ധം മൂ​ലം യാ​ത്ര​ക്കാ​ർ​ക്കു സ​ഞ്ച​രി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്
. വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്ര​ദേ​ശ​ത്തെ സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.