മാന്നാർ: അപ്പർകുട്ടനാടൻ പാടശേഖരത്തിൽ ഉൾപ്പെട്ട ചെന്നിത്തല അഞ്ച്, ആറ് ബ്ലോക്കുകളിലെ കൊയ്ത്തുത്സവം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനംചെയ്തു.കൊയ്ത്തുപാട്ടും വായ്ക്കുരവുകളുമായി കർഷകർ പാടത്തിറങ്ങിയപ്പോൾ അത് ഒരു പ്രദേശത്തിന്റെ സംസ്കൃതിയുടെ അടയാളമായി. പട്ടാളപുഴുവിന്റെ ആക്രമണവും കടുത്ത വരൾച്ചയും ഓരുവെള്ള ഭീഷണിയും മറ്റും നേരിട്ട് നെൽക്കൃഷിയാകെ നശിച്ച വേളയിലും പതറാതെ കർഷകർ ഒറ്റക്കെട്ടായി നിലകൊണ്ടതിനാലാണ് വിളവെളുപ്പ് നടത്തുവാൻ സാധിച്ചത്.
ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിക്കു സമീപം നടന്ന ചടങ്ങിൽ കെ.കെ. രാമചന്ദ്രൻനായർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജിനുജോർജ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് ഇ.എൻ. നാരായണൻ, വൈസ് പ്രസിഡന്റ് ജയകുമാരി, ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മൻ, എ. മഹേന്ദ്രൻ, എം.എച്ച്. റഷീദ്, സി. ജയചന്ദ്രൻ, പി.എൻ. ശെൽവരാജൻ, വി.കെ. തങ്കച്ചൻ, കെ. സദാശിവൻപിള്ള, ഫാ. സ്കറിയ കണ്ണമാലിൽ, എം.എം. തോമസ് എന്നിവർ പ്രസംഗിച്ചു.
സംസ്കൃതിയുടെ നേർക്കാഴ്ചയായി കൊയ്ത്തുത്സവം
11:21 PM Mar 28, 2017 | Deepika.com