സാമ്പത്തിക പരിഷ്കാരങ്ങൾ തുടരും: പ്രധാനമന്ത്രി

12:47 AM Jan 11, 2017 | Deepika.com
ഗാന്ധിനഗർ: രാജ്യത്തെ കള്ളപ്പണവും അഴിമതിയും തടയുകയെന്നലക്ഷ്യം കൈവരിക്കാൻ സാമ്പത്തിക പരിഷ്കാരങ്ങൾ തുടരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

വ്യവസായ സംരംഭങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്‌ടിക്കാൻ സാമ്പത്തിക പരിഷ്കാരങ്ങൾ തുടർന്നേ മതിയാകൂവെന്നു മോദി കൂട്ടിച്ചേർത്തു. ഇന്ത്യ ലോകത്തിലെ ആറാമത്തെ വലിയ ഉത്പാദക രാജ്യമായി മാറും. മികച്ച അവസരങ്ങൾ, ക്രയവിക്രയ ശേഷി, വരുമാന വർധന, ഉയർന്ന ജീവിത നിലവാരം തുടങ്ങിയവയെല്ലാം ചേർന്നതാണ് രാജ്യത്തിന്റെ വികസന സങ്കൽപ്പം. ലോകം സാമ്പത്തികമാന്ദ്യത്തിലേക്കു പോയപ്പോഴും ഇന്ത്യ പിടിച്ചു നിന്നു. മേക്ക് ഇൻ ഇന്ത്യ രാജ്യം കണ്ട ഏറ്റവും വലിയ പദ്ധതിയാണെന്നും മോദി പറഞ്ഞു.