കി​ണ​റ്റി​ൽ വീ​ണ പ​ല​ക എ​ടു​ക്കാ​നി​റ​ങ്ങു​ന്ന​തി​നി​ടെ ക​യ​ർ പൊ​ട്ടി​വീ​ണു യു​വാ​വ് മ​രി​ച്ചു

10:35 PM Mar 28, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: ​കി​ണ​റ്റി​ൽ വീ​ണ പ​ല​ക എ​ടു​ക്കാ​നി​റ​ങ്ങു​ന്ന​തി​നി​ടെ വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി വീ​ണു മ​രി​ച്ചു. മ​ധൂ​ർ കാ​ളി​യ​ങ്കാ​ട്ടെ പി.​സു​നി​ൽ (32) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കാ​സ​ർ​ഗോ​ട്ടെ സം​ഗീ​ത ലോ​ട്ട​റി ഉ​ട​മ ചൂ​രി​യി​ലെ വി​ശ്വ​നാ​ഥ​ന്‍റെ വീ​ട്ടു​കി​ണ​റി​ന് ഇ​രു​ന്പ് നെ​റ്റ് വെ​ൽ​ഡിം​ഗ് ചെ​യ്യു​ന്ന​തി​നി​ടെ താ​ഴെ വീ​ണ പ​ല​ക എ​ടു​ക്കാ​ൻ കി​ണ​റി​ലി​റ​ങ്ങു​ന്പോ​ഴാ​യി​രു​ന്നു ക​യ​ർ പൊ​ട്ടി താ​ഴെ വീ​ണ​ത്. 60 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റി​ൽ ര​ണ്ട​ടി​യോ​ളം വെ​ള്ള​മു​ണ്ട്. കി​ണ​റി​ന്‍റെ അ​ടി​യി​ൽ റിം​ഗും മോ​ട്ടോ​റും ഉ​ള്ള​തി​നാ​ൽ വീ​ഴ്ച​യി​ൽ ത​ല​യി​ടി​ച്ച് വെ​ള്ള​ത്തി​ൽ വീ​ണ് മു​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പ്രി​യ. മ​ക്ക​ൾ: അ​നു​രാ​ധ, അ​നി​രു​ദ്ധ്. വി​ല്യം​സ്-​മാ​ല​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി:​ സു​നി​ത.