കാഞ്ഞങ്ങാട്: വാട്ടർ അഥോറിറ്റി പെൻഷൻകാരുടെ പെൻഷൻ കുടിശിക ഒറ്റത്തവണയായി നൽകാനും മെഡിക്കൽ ഇൻഷ്വറൻസ് സൗജന്യമായി നൽകണമെന്നും കേരള വാട്ടർ അഥോറിറ്റി പെൻഷണേഴ്സ് കോണ്‍ഗ്രസ്് പ്രഥമ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ഹക്കീംകുന്നിൽ ഉദ്ഘാടനം ചെയ്തു. എം.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
കെ.വി.ദാമോദരൻ, വി.വി.ഗോവിന്ദൻ, പ്രഭാകരൻ കരിച്ചേരി, ബാബു മണിയങ്ങാനം, കെ.വി.വേണുഗോപാൽ, ടി.വി.വിനോദ്കുമാർ, പി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.ബാലകൃഷ്ണൻ (പ്രസിഡന്റ്), എ.എൽ. ജേക്കബ്, പി.ജനാർദനൻ (വൈസ് പ്രസിഡന്റുമാർ), കെ.വി.ദാമോദരൻ പിലിക്കോട് (സെക്രട്ടറി), ദാമോദരൻ കുന്നത്തൂർ (ജോയിന്റ്സെക്രട്ടറി), വിൻസന്റ് ക്രാസ്റ്റ (ട്രഷറർ).
പെൻഷൻ കുടിശിക ഒറ്റത്തവണയായി നൽകണമെന്ന്
01:53 AM Mar 28, 2017 | Deepika.com