നേമം: സാംസ്കാരിക മേഖലകളിൽ യുവജന പങ്കാളിത്തം കൂടി വരുന്നതായി മുൻ വൈ.ചാൻസിലർ ഡോ.ബി.ഇക്ബാൽ . ഇരുപത് വർഷം മുന്പ് പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ പരിവർത്തനങ്ങളും സാമൂഹ്യമാധ്യമങ്ങളുടെ ഇടപെടലുകളുമാണ് ഇതിന് കാരണം.
സർവശിക്ഷാ അഭിയാന്റെ പൊതുവിദ്യാലയങ്ങളിലെ മികവ് ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരന്പരാഗതമായ രീതി മാറി കലോചിതമായ മാറ്റങ്ങൾ പൊതുവിദ്യാഭ്യാസം ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. എസ്എസ്ഐ അഡീഷണൽ പ്രോജക്ട് ഡയറക്ടർ അനിലജോർജ്, അധ്യക്ഷയായി. ഡയറക്ടർ ഡോ.എ.പി. കുട്ടികൃഷ്ണൻ, എസ്ഐഇടി ഡയറ്കടർ അബുരാജ്, ഡോ.ടി.പി കലാധരൻ, മുൻ വൈ. ചാൻസിലർ ഡോ.രാജൻ ഗുരുക്കൾ, ഡോ.മൈക്കിൾ തരകൻ, ഡോ.ആർ.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു രണ്ട് ദിവസങ്ങളിലായി നടന്ന സെമിനാറിൽ ഏഴ് മേഖലകളിലായി നൂറിലേറെ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സാംസ്കാരിക മേഖലയിൽ യുവജന പങ്കാളിത്തം കൂടി വരുന്നു: ഡോ.ബി.ഇക്ബാൽ
12:50 AM Mar 28, 2017 | Deepika.com