യു​വാ​വി​ന്‍റെ മൂ​ന്ന് ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

12:50 AM Mar 28, 2017 | Deepika.com
ബാ​ല​രാ​മ​പു​രം:​യു​വാ​വി​ന്‍റെ മൂ​ന്ന് ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം വീ​ട്ടി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി.​ബാ​ല​രാ​മ​പു​രം മം​ഗ​ല​ത്തു​കേ​ണം കോ​ട്ടാ​ക്കോ​ണം വ​ലി​യ​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജ​യ്യ​ന്‍റെ മ​ക​ൻ ഷി​ബു(36) വി​നെ​യാ​ണ് വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.​ ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​യ​തി​ന്‍റെ വി​ഷ​മം കൊ​ണ്ട് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞതായി പോലീസ് പറഞ്ഞു.​കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ് ഷി​ബു.​ഷി​ബു​വു​മാ​യി പി​ണ​ങ്ങി ര​ണ്ടു ദി​വ​സം മു​ന്പ് ഭാ​ര്യ സൗ​മ്യ അ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു.​കഴിഞ്ഞ ദിവ സം രാ​ത്രി എ​ട്ടി​ന് വീ​ട്ടി​ൽ നി​ന്നും ദു​ർ​ഗ​ന്ധം ഉ​യ​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​വി​ഷം ക​ഴി​ച്ച​താ​കാം മ​ര​ണ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​മ​ക​ൾ:​സൗ​പ​ർ​ണി​ക.​ബാ​ല​രാ​മ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.