ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്: പ്ര​തി പി​ടി​യി​ൽ

12:50 AM Mar 28, 2017 | Deepika.com
നെ​ടു​മ​ങ്ങാ​ട്: ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ നി​ര​വ​ധി പേ​രി​ൽ നി​ന്നും പ​ണം​ത​ട്ടി​യ കേ​സി​ലെ പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
കാ​ട്ടാ​ക്ക​ട തൂ​വ​ല്ലി​യൂ​ർ​ക്കോ​ണം കെ.​ജി.​നി​വാ​സി​ൽ ബി​നു എ​ന്നി​വി​ളി​ക്കു​ന്ന ബി​ൻ​രാ​ജ് (38) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. സം​ഘ​ട​ന​യു​ടെ പേ​രി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും, വീ​ട്, വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ന​ല്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്കി ഇ​യാൾ പ​ല​രി​ൽ നി​ന്നും പ​ണം പി​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ചു​ള്ളി​മാ​നൂ​ർ നെ​ടും​പാ​റ സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യ്ക്ക് തു​ന്പ ഐ​എ​സ്ആ​ർ​ഒ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 25500 ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.
ഇ​യാൾ അ​റ​സ്റ്റി​ലാ​യ വി​വ​രം അ​റി​ഞ്ഞ് ഇ​രു​ന്നൂ​റ്റി അ​ൻ​പ​തി​ല​ധി​കം പേ​ർ പ​രാ​തി​യു​മാ​യി നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.