കാട്ടാക്കട: കാട്ടാക്കട പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട മടത്തിക്കോണം ചായ്കളം ജംഗ്ഷനിൽ ബി ജെ പി ക്കാരും സി പി എം ക്കാരും തമ്മിൽ സംഘർഷവും കല്ലേറും കല്ലേറിൽ അഞ്ച് ബിജെപി പ്രവർത്തകർക്ക് പരിക്ക്. ഇന്നലെ രാത്രി പത്ത് കഴിഞ്ഞാണ് സംഭവം. ചായ് കുളം കോളനിക്ക് സമീപം മദ്യപിച്ച് എത്തിയ സംഘം ജംഗ്ഷനിൽ റോഡ് തടസം ഉണ്ടാക്കി.
തുടർന്ന് ബഹളം ഉണ്ടാക്കുകയും ചെയ്തു.വാഹനങ്ങളും തടഞ്ഞു.ഇതിനെ നാട്ടുകാരും മറ്റും എതിർത്തു ഇവരെ ന്യായീകരിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ വന്നതോടെ സംഘർഷാവസ്ഥ സംജാതമായി. അതിനിടെ പ്രതിരോധവുമായി ആർഎസ്എസ്, ബിജെപി പ്രവർത്തകർ വന്നു. തുടർന്ന് കല്ലേറ് ഉണ്ടായി. കല്ലേറിൽ അഞ്ച് ബിജെപി പ്രവർത്തകർക്ക് പരിക്ക് പറ്റി.
ഇവിടെ സംഘർഷം നടക്കുന്നു എന്നറിഞ്ഞ് പോലീസ് എത്തിയിരുന്നു പരിക്കേറ്റവരെ പോലീസ് തന്നെ ആശുപത്രിയിൽ എത്തിച്ചു.സംഘർഷ സാധ്യത കണക്കിലെടുത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കാട്ടാക്കട മലയിൻകീഴ്, ആര്യനാട് സിഐമാരുടെ വൻ പോലീസ് സന്നാഹം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.
മടത്തിക്കോണത്ത് ബിജെപി- സിപിഎം സംഘർഷം: അഞ്ച് ബിജെപി പ്രവർത്തകർക്ക് പരിക്ക്
12:50 AM Mar 28, 2017 | Deepika.com