മാലിന്യമുക്ത നഗരത്തിനും കുടിവെള്ള ക്ഷാമപരിഹാരത്തിനും ഊന്നൽ

12:50 AM Mar 28, 2017 | Deepika.com
നെ​യ്യാ​റ്റി​ൻ​ക​ര: ആ​റു മാ​സ​ത്തി​ന​കം ന​ഗ​ര​സ​ഭ​യു​ടെ മു​ഴു​വ​ൻ ക​ട​ബാ​ധ്യ​ത​യും തീ​ർ​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി വൈ​സ് ചെ​യ​ർ​മാ​നും ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ കെ.​കെ. ഷി​ബു 2017-2018 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 161,77,70,326 രൂ​പ വ​ര​വും 147,53,29,000 രൂ​പ ചെ​ല​വും 14,24,41,326 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് ചെ​യ​ർ​മാ​ൻ ഇ​ന്ന​ലെ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.
നെ​യ്യാ​റ്റി​ൻ​ക​ര​യെ മാ​ലി​ന്യ​മു​ക്ത ന​ഗ​ര​മാ​ക്കി മാ​റ്റു​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടൊ​പ്പം ന​ഗ​ര​വാ​സി​ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ ഗ്യാ​സ് ക്രി​മി​റ്റോ​റി​യം ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ന​ട​പ്പാ​ക്കു​മെ​ന്നും വൈ​സ് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. ന​ഗ​ര​ഹൃ​ദ​യ​ഭാ​ഗ​ത്തെ മ​ലി​ന ജ​ലം​സം​ഭ​ര​ണി​യാ​യ ഈ​ഴ​ക്കു​ള​ത്ത് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ച് ജ​ലം ശു​ദ്ധീ​ക​രി​ക്കു​ക​യും കൃ​ഷി​ക്ക് ഉ​പ​യു​ക്ത​മാ​ക്കു​ക​യും ചെ​യ്യും. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കും. ന​ഗ​ര​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ജൈ​വ​പ​ച്ച​ക്ക​റി​യി​ൽ സ്വ​യം​ പ​ര്യാ​പ്ത​ത നേ​ടും.
25 സെ​ന്‍റ് സ്ഥ​ലം സ്വ​ന്ത​മാ​യു​ള്ള ക​ർ​ഷ​ക​ർ​ക്ക് കി​ണ​റും പ​ന്പ് സെ​റ്റും സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കും. ന​ഗ​ര​പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ കു​ള​ങ്ങ​ളി​ലും ജ​ലം സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കും. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പു​തി​യ തൊ​ഴു​ത്തു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കും. പാ​ലി​ന് സ​ബ്സി​ഡി​യും കു​റ​ഞ്ഞ നി​ര​ക്കി​ൽ തീ​റ്റ​യും വി​ത​ര​ണം ചെ​യ്യും.
ബ​ജ​റ്റ് യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ർ ഹീ​ബ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സെ​ക്ര​ട്ട​റി എ.​എ​സ് ശ്രീ​കാ​ന്ത്, കൗ​ണ്‍​സി​ല​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബ​ജ​റ്റ് സം​ബ​ന്ധി​ച്ച ച​ർ​ച്ച നാ​ളെ ന​ട​ക്കും.

ബജറ്റിലെ മറ്റു നിർദേശങ്ങൾ
ഓ​ല​ത്താ​ന്നി ച​ന്ത​യു​ടെ മു​ൻ​വ​ശ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കം ​ക​മ്യൂണി​റ്റി ഹാ​ൾ
നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സി ​റ്റി സ്കാ​ൻ, പാ​ലി​യേ​റ്റീ​വ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ, സ്പെ​ഷാ​ലി​റ്റി യൂ​ണി​റ്റു​ക​ൾ
ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഹൈ​ടെ​ക് മാ​ർ​ക്ക​റ്റ്
ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് വ​സ്തു​വും വീ​ടും
ര​ണ്ട് ഡി​ജി​റ്റ​ൽ സി​നി​മാ തി​യ​റ്റ​റു​ക​ൾ
പെ​രു​ന്പ​ഴു​തൂ​ർ ഹൈ​സ്കൂ​ളി​നു പു​തി​യ കെ​ട്ടി​ടം
വേ​ങ്കു​ഴി എ​ൽ​പി സ്കൂ​ളി​ന് സ്ഥ​ലം വാ​ങ്ങും
പെ​രു​ന്പ​ഴു​തൂ​രി​ൽ ഇ​ൻ​ഡോ​ർ ഷ​ട്ടി​ൽ കോ​ർ​ട്ട്, കു​ള​ത്താ​മ​ലി​ൽ മി​നി സ്റ്റേ​ഡി​യം, വെ​ണ്‍​കു​ള​ത്ത് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്, ചി​റ​ക്കു​ള​ത്ത് നീ​ന്ത​ൽ​ക്കു​ളം
ജേ​ർ​ണ​ലി​സം കോളജ്

ബജറ്റിലെ പ്രധാന നിർദേശങ്ങൾ
മാ​ലി​ന്യ​മു​ക്ത ന​ഗ​രം, പ്ലാ​സ്റ്റി​ക് മു​ക്ത പ​ട്ട​ണം
ഗ്യാ​സ് ക്രി​മി​റ്റോ​റി​യം, ഡി​ജി​റ്റ​ൽ സി​നി​മാ തി​യ​റ്റ​റു​ക​ൾ
ഗ്രാ​മം ജം​ഗ്ഷ​നി​ൽ ച​രി​ത്ര​മ്യൂ​സി​യം, കു​ള​ത്താ​മ​ലി​ൽ മി​നി സ്റ്റേ​ഡി​യം,
ടൗ​ണ്‍ മാ​ർ​ക്ക​റ്റി​ൽ ഹൈ​ടെ​ക് മാ​ർ​ക്ക​റ്റ്, ഈ​ഴ​ക്കു​ള​ത്ത് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്,
പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സെ​ൽ​ഫ് ഡി​ഫ​ൻ​സ് ക്യാ​ന്പു​ക​ൾ