പതിനൊന്നുകാരിക്കു പീഡനം; യുവാവ് അറസ്റ്റിൽ
12:48 AM Mar 28, 2017 | Deepika.com
പേരൂർക്കട: ഹാർവിപുരം സ്വദേശിനിയായ 11 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഹാർവിപുരം സ്വദേശി ഹരി (38) ആണ് അറസ്റ്റിലായത്. കുട്ടിയുടെ കുടുംബവുമായുള്ള ബന്ധം മുതലെടുത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി വിവരം സ്കൂളിൽ അറിയിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനെത്തുടർന്നു പേരൂർക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.