ബിജെപി അം​ഗ​ങ്ങ​ള്‍ ബ​ജ​റ്റ് റി​പ്പോ​ര്‍​ട്ട് ക​ത്തി​ച്ചു പ്ര​തിഷേധിച്ചു

12:48 AM Mar 28, 2017 | Deepika.com
പോ​ത്ത​ന്‍​കോ​ട്: പോ​ത്ത​ന്‍​കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 201718 ലെ ​ബ​ജ​റ്റ് ജ​ന​ദ്രോ​ഹ​മാ​ണെ​ന്നാ​രോ​പി​ച്ചു ബിജെപി അം​ഗ​ങ്ങ​ൾ ബ​ജ​റ്റ് ക​മ്മി​റ്റി​യി​ൽ നി​ന്ന് ഇ​റ​ങ്ങി പോ​കു​ക​യും പ​ഞ്ചാ​യ​ത്താ​ഫീ​സി​നു മു​ന്നി​ൽ ബ​ജ​റ്റ് റി​പ്പോ​ര്‍​ട്ട് ക​ത്തി​ച്ചു പ്ര​തി​ഷേധിച്ചു .ന​വ​കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ലൈ​ഫ്,ആ​ര്‍​ദ്രം ,ഹ​രി​ത കേ​ര​ളം ,പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം,എ​ന്നി​വ​യ്ക്ക് കൂ​ടു​ത​ല്‍ ഫ​ണ്ടു​കള്‍ ​വ​ക​യി​രി​ത്തി​യി​ല്ല​ന്നും, വീ​ട്. ആ​രോ​ഗ്യ പ​രി​പാ​ടി. ഉ​ത്പാ​ദ​ന മേ​ഖ​ല​യെ സ​മ്പു​ഷ്ട​മാ​ക്ക​ൽ, അം​ഗ​ൻ​വാ​ടി കു​ടും​ബ​ശ്രീ പ​ദ്ധ​തി, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ​വ​യ്ക്കു പ്രാ​ധാ​ന്യം ന​ൽ​കാ​തെ തയാറാ​ക്കി​യ യാ​ഥാ​ർ​ഥ്യബോ​ധ​മി​ല്ലാ​ത്ത ബ​ജ​റ്റ് എ​ന്നാ​രോ​പി​ച്ച് ആ​യി​രു​ന്നു ബ​ഹി​ഷ്ക​ര​ണം.
വാ​ര്‍​ഡ് അം​ഗ​വും ബി​ജെപി ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യ എം.​ബാ​ല​മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേധത്തില്‍ ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ പ്ര​മോ​ദ് കു​മാ​ർ, സ​രി​ത, അ​നി​ത​കു​മാ​രി,ഉ​ഷാ​കു​മാ​രി, ഗി​രി​ജ​കു​മാ​രി ആ​ശ,എ​ന്നി​വര്‍ ​പ​ങ്കെ​ടു​ത്തു.