പെരിയാറിൽ അജ്ഞാതൻ മുങ്ങി മരിച്ചു
12:21 AM Mar 28, 2017 | Deepika.com
മലയാറ്റൂർ: മലയാറ്റൂരിൽ അജ്ഞാതൻ പെരിയാറിൽ മുങ്ങി മരിച്ചു. ഇന്നലെ രാത്രി ഏഴിനായിരുന്നു അപകടം. മലയാറ്റൂരിലെ താഴത്തെ പള്ളിക്കു സമീപമുള്ള പള്ളികടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങി മരിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സമീപവാസികൾ കാലടി പോലീസും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം അങ്കമാലി ഗവണ്മെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.