‘മദ്യനയം അട്ടിമറിക്കാൻ നീക്കം’
01:32 AM Mar 23, 2017 | Deepika.com
കോതമംഗലം: സുപ്രീംകോടതി വിധി അട്ടിമറിച്ച് മദ്യ ലോബിയെ സഹായിക്കാനും പാതയോരങ്ങളിലെ മദ്യശാലകൾ നിലനിർത്താനും സംസ്ഥാന സർക്കാർ ഗൂഢനീക്കം നടത്തുന്നതിൽ കോതമംഗലം രൂപത കെസിബിസി മദ്യവിരുദ്ധ സമിതി നേതൃയോഗം പ്രതിഷേധിച്ചു. ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ പുതിയ മദ്യനയം മാറ്റിവച്ച നടപടി ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി. സംസ്ഥാന തലത്തിൽ നടത്തുന്ന സമരങ്ങൾക്കൊപ്പം രൂപതാ തലത്തിൽ ഉപവാസ സമരങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് കോറന്പേൽ അധ്യക്ഷനായി. ആന്റണി പുല്ലൻ, ബേബി സേവ്യർ, ജിജോ ഏബ്രഹാം, സുനിൽ സോമൻ, ഡെയിസ് മാത്യു, വിനോദ് ജോസഫ്, ലിൻസി കണ്ണാടൻ, മനോജ് ഓടയ്ക്കൽ, എന്നിവർ പ്രസംഗിച്ചു.