ഫുട്ബോൾ താരങ്ങളെ അനുമോദിച്ചു
01:32 AM Mar 23, 2017 | Deepika.com
മൂവാറ്റുപുഴ: മലപ്പുറത്തു നടന്ന ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഓൾ കേരള ഇന്റർ കോളജിയറ്റ് ഫുട്ബോൾ ടൂർണമെന്റിൽ മികച്ച നേട്ടം കൈവരിച്ച താരങ്ങളെ കോളജിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ടൂർണമെന്റിൽ കോളജ് ഒന്നാം സ്ഥാനം നേടുകയും രണ്ടു ലക്ഷം രൂപ കാഷ് അവാർഡും കരസ്ഥമാക്കിയിരുന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ടിവിഎസ് അപ്പാച്ചെ ബൈക്ക് കോളജിലെ ഒന്നാം വർഷ മലയാള വിഭാഗം വിദ്യാർഥി എം. ജിതിനു ലഭിച്ചു. മികച്ച മിഡ് ഫീൽഡറായി രണ്ടാം വർഷ ബി.എ. ഇക്കണോമിക്സ് വിദ്യാർഥി ഗോകുൽ ദ്വീപിനും, ഫൈനലിലെ മികച്ച കളിക്കാരനായി ഒന്നാം വർഷ മലയാള വിഭാഗം വിദ്യാർഥി വിനീഷും തെരഞ്ഞെടുക്കപ്പെട്ടു. പ്രിൻസിപ്പൽ ടി.എം. ജോസഫ് ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ബൈക്കിന്റെ താക്കോൽ എം. ജിതിന് കൈമാറി. മികച്ച മിഡ്ഫീൽഡറായ ഗോകുൽ ദ്വീപിന് ഇക്കണോമിക്സ് വിഭാഗം മേധാവി ജെ.ജോർജി നീറണാലും ഫൈനലിലെ മികച്ച കളിക്കാരനായ എസ്. വിനീഷിന് മലയാള വിഭാഗം മേധാവി ലിസി ജോസഫും ബൈക്കിന്റെ താക്കോൽ കൈമാറി. വൈസ് പ്രിൻസിപ്പൽ പ്രഫ.ജോസ് കാരികുന്നേൽ, ബർസാർ ഫാ. ഫ്രാൻസീസ് കണ്ണാടൻ, ജെ.ജോർജി നീറണാൽ, ബീനാമ്മ മാത്യു, സ്പോർട്സ് കൗണ്‍സിൽ ഫുട്ബോൾ കോച്ച് അൻവർ സാദത്ത്, പ്രഫ. എബിൻ വിൽസൻ എന്നിവർ പ്രസംഗിച്ചു.