കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജി​ന് രൂ​പ​ത​യി​ലെ മി​ക​ച്ച സ്കൂ​ളി​നു​ള്ള പു​ര​സ്കാ​രം

01:31 AM Mar 23, 2017 | Deepika.com
കോ​ത​മം​ഗ​ലം: രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ 2016-17 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മി​ക​ച്ച ഹൈ​സ്കൂ​ളി​നു​ള്ള ട്രോ​ഫി കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് ക​ര​സ്ഥ​മാ​ക്കി. രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള 24 ഹൈ​സ്കൂ​ളു​ക​ളി​ൽ ഒ​ന്നാ​മ​തെ​ത്താ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും. മി​ക​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി ഇ​തേ സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജും മി​ക​ച്ച അ​ന​ധ്യാ​പ​ക​നാ​യി ക്ലാ​ർ​ക്ക് ടി.​ജെ. ജോ​സ​ഫും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് നേ​ട്ട​ത്തി​ന് മാ​റ്റു കൂ​ട്ടി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യൂ​സ് മാ​ളി​യേ​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സോ​ജ​ൻ മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ഒ​ത്തൊ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് സ്കൂ​ളി​നെ മി​ക​വി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പാ​ഠ്യ-​പാ​ഠ്യേ​ത​ര രം​ഗ​ത്തു​മു​ള്ള മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് സ്കൂ​ളി​ന് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. വി​ദ്യാ​ർ​ഥി കേ​ന്ദ്രീ​കൃ​ത​മാ​യ ബോ​ധ​ന രീ​തി​ക​ളും, ചി​ട്ട​യാ​യി ന​ട​ത്ത​പ്പെ​ടു​ന്ന പ​രീ​ക്ഷ​ക​ളും, പി​ടി​എ യോ​ഗ​ങ്ങ​ളും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും സ്കൂ​ളി​നെ മി​ക​വി​ലേ​ക്ക് ന​യി​ച്ചു. ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, പ്ര​വ​ർ​ത്തി പ​രി​ച​യ​മേ​ള​ക​ൾ, കാ​യി​ക​മേ​ള, ക​ലോ​ത്സ​വം എ​ന്നി​വ​യി​ലും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടാ​ൻ സ്കൂ​ളി​നു ക​ഴി​ഞ്ഞു. സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ക്ല​ബു​ക​ൾ, എ​ൻ​സി​സി, ജെ​ആ​ർ​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് എ​ന്നി​വ മി​ക​ച്ച അ​വ​സ​ര​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​റ​ന്നു ന​ൽ​കു​ന്ന​ത്.