വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മിച്ചവരെ അ​റ​സ്റ്റ് ചെ​യ്യ​ണം

01:31 AM Mar 23, 2017 | Deepika.com
പോ​ത്താ​നി​ക്കാ​ട്: പൈ​ങ്ങോ​ട്ടൂ​രി​ൽ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ട്ടി​ക വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഗ​ർ​ഭി​ണി​യ​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളെ​യും ഒ​രാ​ഴ്ച മു​ന്പ് ഒ​രു സം​ഘം ആ​ളു​ക​ൾ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ ഭ​ര​ണ​പ​ക്ഷ സം​ഘ​ട​ന​ക​ൾ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​പ​ക്ഷം പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷെ​ജി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​നാ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജോ കി​ഴ​ക്കേ​ട​ത്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഡാ​യി തോ​മ​സ്, സ​ന്തോ​ഷ് കു​ഞ്ഞ​ൻ, നി​സാ​ർ മു​ഹ​മ്മ​ദ്, ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ജോ ഏ​ബ്ര​ഹാം, നോ​ബി സ്ക​റി​യ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ൻ​സ​ണ്‍ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.